ഷാൻ വധം; ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ

ആലുവ ജില്ലാ പ്രചാരക് മലപ്പുറം സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ ആർഎസ്എസ് കാര്യലയത്തിൽ പ്രതികൾക്ക് ഒളിക്കാനും അവിടെ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതും അനീഷ് ആയിരുന്നു.

Update: 2021-12-27 14:31 GMT
Editor : abs | By : Web Desk
Advertising

എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതിന് ആർഎസ്എസ് ജില്ലാ പ്രചാരക്നെ അറസ്റ്റ് ചെയ്തു. ആലുവ ജില്ലാ പ്രചാരക് മലപ്പുറം സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ ആർഎസ്എസ് കര്യലയത്തിൽ പ്രതികൾക്ക് ഒളിക്കാനും അവിടെ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതും അനീഷ് ആയിരുന്നു.

ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലുവ കാര്യലയത്തിൽ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആലുവ കാര്യലയത്തിൽ പ്രതികൾ ഒളിച്ചിരുന്നതായും ഇതിൽ അനീഷിന്റെ പങ്കും അന്വേഷണ സംഘം കണ്ടെത്തിയത്.

എസ്‍ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെയാണ് ആസൂത്രണം തുടങ്ങിയത്. ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കൾ ആണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News