തിരുവനന്തപുരം വിമാനത്താവളത്തില്‍ ഷാര്‍ജ വിമാനം പുറപ്പെടുന്നത് വൈകുന്നു; സാങ്കേതിക തകരാറെന്ന് വിശദീകരണം
കോവിഡ് മാനദണ്ഡപ്രകാരം ആറര മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദേശപ്രകാരമാണ് യാത്രക്കാര്‍ ഉച്ചക്ക് ഒരുമണിക്ക് വിമാനത്താവളത്തിലെത്തിയത്. യാത്രക്കാര്‍ക്ക് ഇതുവരെ ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
Update: 2021-09-29 17:39 GMT
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം പുറപ്പെടാതെ വൈകുന്നു. ഏഴരക്ക് പുറപ്പെടേണ്ട എയര്‍ അറേബ്യ ജി 9442 ഷാര്‍ജ വിമാനമാണ് അനന്തമായി വൈകുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ കാത്തിരിക്കുന്ന 250ല്‍ പരം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
കോവിഡ് മാനദണ്ഡപ്രകാരം ആറര മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദേശപ്രകാരമാണ് യാത്രക്കാര്‍ ഉച്ചക്ക് ഒരുമണിക്ക് വിമാനത്താവളത്തിലെത്തിയത്. യാത്രക്കാര്‍ക്ക് ഇതുവരെ ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
സാങ്കേതിക തകരാര്‍ എന്ന കാരണം മാത്രമാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. രണ്ട് മണിക്കൂറിനകം തകരാര്‍ പരിഹരിക്കാമെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍ ഇത്ര വൈകിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും യാത്രക്കാര്‍ മീഡിയാവണ്ണിനോട് പറഞ്ഞു.ഹ