രാജഗോപാൽ സന്യാസ ജീവിതം നയിക്കുന്നയാൾ; ജ്യേഷ്ഠനായാണു കാണുന്നത്-ശശി തരൂർ

''രാജഗോപാൽ പറഞ്ഞതിനെ വ്യക്തിപരമായ മര്യാദയായി കാണുന്നു. അദ്ദേഹത്തിന്റെ പാർട്ടി പറഞ്ഞിട്ടാകും പറഞ്ഞത് പിൻവലിച്ചത്.''

Update: 2024-01-09 08:57 GMT
Editor : Shaheer | By : Web Desk

ഒ. രാജഗോപാല്‍, ശശി തരൂര്‍

Advertising

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ഒ. രാജഗോപാലിനെ പ്രശംസയിൽ പ്രതികരിച്ച് ശശി തരൂർ എം.പി. സന്യാസ ജീവിതം നയിക്കുന്നയാളാണ് രാജഗോപാലെന്ന് തരൂർ പറഞ്ഞു. അദ്ദേഹത്തെ രാഷ്ട്രീയ എതിരാളിയായല്ല, ജ്യേഷ്ഠനായാണു കാണുന്നതെന്നും തരൂർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.

ഈ പ്രായത്തിൽ അദ്ദേഹത്തിന് എന്റെ അഭിപ്രായത്തിന്റെ ആവശ്യമൊന്നുമില്ല. സന്യാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ 2014ൽ മത്സരിക്കുമ്പോൾ ബഹുമാനത്തോടെയാണ് ഇടപെട്ടത്. തിരുവനന്തപുരത്തിന്റെ കാരണവരായി അദ്ദേഹത്തെ കാണണം. രാഷ്ട്രീയ എതിരാളിയായി കണ്ടിട്ടില്ല. എന്റെ ജ്യേഷ്ഠനായാണു കാണുന്നെന്നും തരൂർ പറഞ്ഞു.

രാജഗോപാൽ പറഞ്ഞതിനെ വ്യക്തിപരമായ മര്യാദയായി കാണുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പാർട്ടി പറഞ്ഞിട്ടാകും പറഞ്ഞത് പിൻവലിച്ചത്. അവസാനം തീരുമാനമെടുക്കുന്നത് ജനങ്ങളാണ്. രാജഗോപാലോ ബി.ജെ.പിയോ കോൺഗ്രസോ പറഞ്ഞിട്ടല്ല. ജനങ്ങൾ തീരുമാനിക്കട്ടെ. പാർട്ടി വീണ്ടും ഉത്തരവാദിത്തം ഏൽപിച്ചാ തന്റെ പ്രവർത്തനം ചൂണ്ടിക്കാട്ടി പിന്തുണ ആവശ്യപ്പെടുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Full View

തിരുവനന്തപുരത്തിന്റെ മനസ്സിനെ സ്വാധീനിക്കാൻ തരൂരിനു കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു നേരത്തെ ഒ. രാജഗോപാൽ പ്രകീർത്തിച്ചത്. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇടി അടുത്ത കാലത്തൊന്നും വേറെ ആർക്കെങ്കിലും അവസരം ഉണ്ടാകുമോയെന്നു സംശയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, വിവാദമായതോടെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി രംഗത്തെത്തി.

Summary: ''O Rajagopal lives an ascetic life; consider him as big brother'': Says Shashi Tharoor

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News