കാസർകോട് കിണർവെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം കണ്ടെത്തി
ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
Update: 2022-05-17 12:08 GMT
കാസര്‍കോട്: ചെറുവത്തൂരിലെ കിണറിലേയും കുഴല്‍ക്കിണറിലെയും വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ലയും 12 എണ്ണത്തിൽ ഇ- കോളി സാന്നിധ്യവുമുണ്ട്.
ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്നാണ് പ്രദേശത്തെ കിണറുകളില്‍ ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തിയത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളിലായിരുന്നു ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനുപിന്നാലെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശമുണ്ടായിരുന്നു.