അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍
രണ്ടു മണിക്കൂര്‍ വാഹനം നിര്‍ത്തിയിടുന്നതിന് 10 മുതല്‍ 30 രൂപ വരെയാണ് മാളുകള്‍ ഈടാക്കുന്നത്
Update: 2021-10-15 02:18 GMT
അനധികൃതമായി പാര്‍ക്കിങ് ഫീ ഈടാക്കി സംസ്ഥാത്തെ ഷോപ്പിങ് മാളുകള്‍. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് നല്‍കൂ. എന്നാല്‍ പണം ഈടക്കിയാണ് ഭൂരിഭാഗം ഷോപ്പിങ് മാളുകളിലും പാര്‍ക്കിങ് അനുവദിക്കുന്നത്.
രണ്ടു മണിക്കൂര്‍ വാഹനം നിര്‍ത്തിയിടുന്നതിന് 10 മുതല്‍ 30 രൂപ വരെയാണ് മാളുകള്‍ ഈടാക്കുന്നത്.
എന്നാല്‍ മാളുകളിലെ പാര്‍ക്കിംഗിന് പണം കൊടുക്കേണ്ട കാര്യമില്ലെന്നും പേ ആന്‍ഡ് പാര്‍ക്ക് അനധിക്യതമാണെന്നും കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. പാര്‍ക്കിങ് സ്ഥലമുള്ളതുകൊണ്ടാണ് മാളുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതെന്നും നഗരസഭ അറിയിച്ചു.
എന്നാല്‍, പാര്‍ക്കിങ് ഫീസല്ല, സര്‍വീസ് ചാര്‍ജാണ് ഈടാക്കുന്നതെന്നാണ് മാളുകളുടെ വിശദീകരണം.