കഴിഞ്ഞവർഷത്തെ സീറ്റുവർധന നടപ്പാക്കിയാലും മലബാറിൽ പ്ലസ്ടു സീറ്റ് ക്ഷാമം തുടരും

മാർജിനല്‍ സീറ്റ് വർധനയും 81 താല്‍ക്കാലിക ബാച്ചുകളും ‍അനുവദിച്ച കഴിഞ്ഞ വർഷവും അപേക്ഷിച്ചതില്‍ 85,000 പേർക്ക് പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ല.

Update: 2023-05-25 03:09 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: മലബാർ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ തീരുമാനം അപര്യാപ്തമെന്ന് കഴിഞ്ഞ വർഷത്തെ പ്രവേശനത്തിന്റെ കണക്കുകള്‍. മാർജിനല്‍ സീറ്റ് വർധനയും 81 താല്‍ക്കാലിക ബാച്ചുകളും ‍അനുവദിച്ച കഴിഞ്ഞ വർഷവും അപേക്ഷിച്ചതില്‍ 85,000 പേർക്ക് പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ല. ഓപണ്‍ സ്കൂളിനെയും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെയുമാണ് ഭൂരിഭാഗവും ആശ്രയിച്ചത്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കിയത് 4,71,278 പേരാണ്. സീറ്റ് കുറവ് പരിഹരിക്കാന്‍ 30 ശതമാനം വരെ മാർജിനല്‍ വർധനവും 81 താല്‍ക്കാലിക ബാച്ചും അനുവദിച്ചു. എന്നിട്ടും പ്രവേശനം ലഭിച്ചത് 3,85,909 പേർക്ക് മാത്രമാണ്. അതായത് കഴിഞ്ഞ തവണ പ്ലസ് വണിന് അപേക്ഷിച്ചതില്‍ 85000 ത്തോളം പേർക്ക് പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ല എന്നർഥം.

മലപ്പുറം ജില്ലയുടെ കണക്ക് മാത്രമെടുത്താല്‍ അപേക്ഷിച്ചവരുടെ എണ്ണം 80,022 ആണ്. പ്രവേശനം ലഭിച്ചതാകട്ടെ 62,729 പേർക്കും. സീറ്റ് കിട്ടാതിരുന്നത് 17,293 പേർക്കാണ്. ഇതില്‍ ഓപണ്‍ സ്കൂളിനെ ആശ്രയിച്ചത് 15,988 പേരാണ്. മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന് ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെ ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേ അതേ രീതി സർക്കാർ പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കും അവസ്ഥ. 

30 ശതമാനം മാർജിനല്‍ വർധനവ് എന്നാല്‍ പരമാവധി 50 കുട്ടികള്‍ പഠിക്കേണ്ട ഒരു ക്ലാസില്‍ 65 പേരെ കുത്തി നിറച്ചു പഠിപ്പിക്കുക എന്നർഥം. പഠന നിലവാരം കുറക്കുന്ന ഈ രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയന്‍ നായർ കമ്മറ്റി നിർദേശിച്ചതാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ലെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. 

watch video report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News