സിദ്ധാർഥന്റെ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി സി.ബി.ഐ

അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് ജയപ്രകാശ്

Update: 2024-04-09 15:18 GMT

സിദ്ധാര്‍ഥന്‍

Advertising

കൽപ്പറ്റ: പൂക്കോട് വെറ്ററിനറികോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ കുടുംബത്തി ന്റെ മൊഴി രേഖപ്പെടുത്തി. വയനാട് വൈത്തിരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫീസിലെത്തിയാണ് പിതാവ് ജയപ്രകാശും അമ്മാവൻ ഷിബുവും മൊഴി നൽകിയത്. സി.ബി.ഐ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് സിദ്ധാർഥൻ്റെ കുടുംബം സി.ബി.ഐ സംഘം ക്യാമ്പ് ചെയ്യുന്ന വൈത്തിരിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മൊഴി നൽകാനെത്തിയത്. തങ്ങൾക്ക് പറയാനുള്ളതെല്ലാം സി.ബി.ഐ സംഘത്തോട് പറഞ്ഞതായും വിശ്വാസയോഗ്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് പറഞ്ഞു.

അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ പിതാവ് നൽകിയ ഹരജിയിൽ തുടർനടപടി ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിൽ സി.ബി.ഐക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാറിനും ഹൈക്കോടതി നിർദേശം നൽകി.

സിദ്ധാർഥൻ പീഡനത്തിനിരയായ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 4 ദിവസം നീളുന്ന സിറ്റിങ് ക്യാമ്പസിൽ ആരംഭിച്ചു. അധ്യാപകർ, വിദ്യാർഥികൾ, അനധ്യാപക ജീവനക്കാർ തുടങ്ങിയവരിൽ നിന്ന് കമ്മീഷൻ കാര്യങ്ങൾ ചോദിച്ചറിയും.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News