സിദ്ധാർഥൻ്റെ മരണം: 'അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ സന്തോഷം, സി.ബി.ഐ അന്വേഷണം കൂടെ വരുമ്പോൾ സത്യം തെളിയും'; പിതാവ്
വെറ്ററിനറി സർവകലാശാലയുടെ പുതിയ വി.സി ഡോ. കെ.എസ് അനിൽ സിദ്ധാർഥന്റെ മാതാപിതാക്കളെ സന്ദർശിച്ചു
Update: 2024-03-29 06:32 GMT
തിരുവനന്തപുരം: സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്ന് അച്ഛൻ ജയപ്രകാശ്. സി.ബി.ഐ കൂടെ വരുമ്പോൾ സത്യം തെളിയും. പ്രൊഫോമ റിപ്പോർട്ട് പോലും വൈകിപ്പിച്ചു. ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് സത്യം പുറത്തു കൊണ്ടുവരാൻ താത്പര്യമില്ലായിരുന്നുവെന്നും ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു.
അതിനിടെ പുതിയ വെറ്ററിനറി സർവകലാശാല വി.സി ഡോ. കെ.എസ് അനിൽ സിദ്ധാർഥന്റെ മാതാപിതാക്കളെ സന്ദർശിച്ചു. വി.സിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡോ.കെ.എസ്.അനിൽ സിദ്ധാർഥന്റെ വീട്ടിലെത്തിയത്. അന്വേഷണത്തിനായി നിയോഗിച്ച കമ്മീഷന്റെ ചെലവ് സർവകലാശാല വഹിക്കുമെന്നും മാതാപിതാക്കൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും കെ.എസ് അനിൽ പറഞ്ഞു.