ഭരണഘടനാവകാശങ്ങൾ നിഷേധിക്കുന്ന പ്രൊവിഡൻസ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് എസ്.ഐ.ഒ
പിടിഎ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്
ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി കൊണ്ട് ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങളെ നിഷേധിക്കുന്ന കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് സ്‌കൂളിന്റെ എയ്ഡഡ് അംഗീകാരം സർക്കാർ റദ്ദാക്കണമെന്ന് എസ്‌ഐഒ. സ്‌കൂൾ പിടിഎ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ പറഞ്ഞു.
ഹിജാബ് നിരോധനം കാരണം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി മറ്റ് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കേണ്ട സാഹചര്യമാണുള്ളത്. നികുതിപ്പണം ഉപയോഗിച്ച് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത നീതിനിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സർക്കാർ നിസ്സംഗത തുടരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ പോയി ഹിജാബ് നിരോധനത്തിനെതിരെ പ്രസംഗിക്കുകയും കേരളത്തിൽ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഹിജാബ് നിരോധനത്തോട് മൗനം പാലിക്കുകയുമാണ്. ഇത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കും വരെ എസ്.ഐ.ഒ പ്രതിഷേധങ്ങൾ തുടരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ പറഞ്ഞു.
SIO wants to revoke the approval of Providence School, which denies constitutional rights, hijab