വത്തിക്കാന്‍ ഉത്തരവ്: ലൂസി കളപ്പുരയ്ക്ക് കോണ്‍വന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

കോണ്‍വെന്റ് ഒഴിയാന്‍ വേണമെങ്കില്‍ സമയം നല്‍കാമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

Update: 2021-07-01 12:31 GMT
Advertising

വത്തിക്കാന്‍ ഉത്തരവ് പ്രകാരം ലൂസി കളപ്പുരയ്ക്ക് കോണ്‍വന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തന്റെ ഭാഗം വിശദീകരിക്കാന്‍ ലൂസി കളപ്പുരക്ക് കോടതി സമയം നല്‍കി. കോണ്‍വന്റില്‍ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ലൂസി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കോണ്‍വെന്റ് ഒഴിയാന്‍ വേണമെങ്കില്‍ സമയം നല്‍കാമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സിസ്റ്റര്‍ ലൂസിക്ക് നിലപാട് വിശദീകരിക്കാന്‍ ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

തന്നെ പുറത്താക്കിയ നടപടിക്കെതിരെ വത്തിക്കാനിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി ലൂസി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ കോണ്‍വെന്റില്‍ നിന്ന് പുറത്താക്കാനാവില്ലെന്നാണ് സിസ്റ്റര്‍ ലൂസിയുടെ വാദം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News