നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കണം; വിമർശനവുമായി സീതാറാം യെച്ചൂരി

'തുടർഭരണം ലഭിച്ചെങ്കിലും സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് നിരാശയുണ്ട്'

Update: 2024-06-29 00:38 GMT
Advertising

ന്യൂഡൽഹി: നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന യോഗത്തിലെ റിപ്പോർട്ടിലാണ് പരാമർശം. യോഗം ഇന്നും നാളെയും തുടരും.

കേരളത്തിലെ തോൽവി അമ്പരപ്പിക്കുന്നതാണെന്ന് കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയുണ്ടായി. സംസ്ഥാന സർക്കാരിന്റെ കൂടി വിലയിരുത്തലാണ് തെരഞ്ഞെടുപ്പിൽ സംഭവിച്ചത്തെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഞെരുക്കം ഉണ്ടായെന്നത് വാസ്തവമാണെങ്കിലും ക്ഷേമ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി ജനങ്ങളിൽ എത്തിക്കാൻ കഴിയാതിരുന്നത് തോൽവിയുടെ കാരണമായി.

തുടർഭരണം ലഭിച്ചെങ്കിലും സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് നിരാശയുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്ന സന്ദേശമാണ് ഫലം നൽകുന്നത്. അടിസ്ഥാന വോട്ടിൽ ചോർച്ചയുണ്ടായി. ബംഗാളിൽ ജനവിശ്വാസം ഇനിയും തിരികെ പിടിക്കാൻകഴിഞ്ഞില്ല. സംസ്ഥാനസെക്രട്ടറി പോലും തോറ്റു.

ത്രിപുരയിൽ കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യം വിജയം കണ്ടില്ല. കോൺഗ്രസിന് മേൽക്കൈയുള്ള ഇൻഡ്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ചത് പരാജയത്തിനു കാരണമായെന്ന വാദം കേന്ദ്രകമ്മിറ്റിയിൽ ഭൂരിഭാഗം പേരും തള്ളി. പാർട്ടി കോൺഗ്രസിന്റെ വേദി നിശ്ചയിക്കുന്നതടക്കം ചർച്ചകളും നാളെയുണ്ടാകും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News