കൊല്ലത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരെ സ്ഥലം മാറ്റി
മാന്വൽ റാക്ക് ഉപയോഗിച്ച് സർവീസ് നടത്താൻ വിസമ്മതിച്ച് ഷെഡ്യൂളുകൾ വൈകിപ്പിച്ചതിനാണ് നടപടി
Update: 2022-01-28 14:47 GMT


കൊല്ലത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരെ സ്ഥലം മാറ്റി. കെ.എസ്.ആർ.ടി.സി ചടയമംഗലം ഡിപ്പോയിലെ ആറ് കണ്ടക്ടർമാരെയാണ് സ്ഥലം മാറ്റിയത്. മാന്വൽ റാക്ക് ഉപയോഗിച്ച് സർവീസ് നടത്താൻ വിസമ്മതിച്ച് ഷെഡ്യൂളുകൾ വൈകിപ്പിച്ചതിനാണ് നടപടി.
സാമ്പത്തിക നഷ്ടം വരുത്തിയെന്നും,പൊതുജനങ്ങൾക്ക് യാത്രാ ക്ലേശമുണ്ടാക്കിയെന്നുമാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും അറിയിച്ചത്. ചടയമംഗലം യൂണിറ്റിലെ ആർ.ലിസി, ദീപ്തി വി.എൽ, ജി.ജി അജിൻ, സച്ചിൻദേവ്, സുജ എസ്.ആർ, സുനീഷ് എ.എസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.