പലിശ മുടങ്ങി... അറുപതുകാരനെ തട്ടിക്കൊണ്ടുപോയി ബ്ലേഡ് മാഫിയയുടെ മര്‍ദനം; രണ്ട് പേര്‍ അറസ്റ്റില്‍
കേസിൽ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Update: 2022-02-13 06:45 GMT
തിരുവന്തപുരം പോത്തൻകോട് ബ്ലേഡ് മാഫിയ അറുപതുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിൽ. പോത്തൻകോട് സ്വദേശികളായ ഷുക്കൂർ, മനോജ് എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ചയാണ് പലിശ മുടങ്ങിയതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കേസിൽ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.