കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം

പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്.

Update: 2021-09-10 09:42 GMT
Advertising

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇവിടെ നിരവധി കടകളുള്ളതിനാല്‍ സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

തീപിടിച്ച കടകളില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെരുപ്പ് കടയുടെ സമീപത്തെ കടയില്‍ ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ഫോഴ്‌സ് പെട്ടന്ന് തന്നെ പുറത്തെത്തിച്ചു. തീ ഏകദേശം നിയന്ത്രണവിധേയമായതാണ് കച്ചവടക്കാര്‍ പറയുന്നത്.

മിഠായിത്തെരുവില്‍ തീപിടിത്തം തുടര്‍ക്കഥയാവുമ്പോഴും വേണ്ടത്ര സുരക്ഷാ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് വിമര്‍ശനമുണ്ട്. 20 വര്‍ഷത്തിനുള്ളില്‍ മിഠായിത്തെരുവില്‍ നാല് വന്‍ തീപിടിത്തങ്ങളാണ് ഉണ്ടായത്. 2014 മെയ് 13നും 1995 ഫെബ്രുവരി 17നും 2007 ഏപ്രില്‍ അഞ്ചിനും 2010 ഡിസംബര്‍ ഒമ്പതിനുമാണ് ഇതിനുമുമ്പ് മിഠായിത്തെരുവ് കത്തിയെരിഞ്ഞത്. ഇടുങ്ങിയ റോഡുകളും പഴക്കമേറിയ കെട്ടിടങ്ങളും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. 2007 ഏപ്രില്‍ അഞ്ചിന് കേരള സ്റ്റേഷനറി പടക്കക്കടയ്ക്ക് തീപിടിച്ച് ഒമ്പതുപേര്‍ വെന്തുമരിച്ചിരുന്നു. ഇതിനിടക്ക് നിരവധി ചെറു തീപിടിത്തങ്ങളും ഉണ്ടായി. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും മുന്നറിയിപ്പ് നല്‍കുമെങ്കിലും ഒരു മാറ്റവും ഉണ്ടാകുന്നില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News