'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർത്തി പണ്ടാരങ്ങളുണ്ട്'; അഴിമതി അവകാശമായി കരുതുന്നെന്നും മുഖ്യമന്ത്രി
'ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ല'
Update: 2022-05-31 08:09 GMT
തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർത്തി പണ്ടാരങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ അഴിമതി അവരുടെ അവകാശമാണെന്ന് കരുതുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
' എന്തിനും കാശു ചോദിക്കുന്ന വലിയ രീതിയിലുള്ള നൈപുണ്യം സമ്പാദിച്ച ഒരുകൂട്ടം പേർ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലയുള്ളവർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കുമെന്നും ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.