ബി.ജെ.പിയിൽ ചേരിപ്പോര്; ശോഭയുടെ പ്രചാരണ നോട്ടീസുകൾ വഴിയരികിൽ

കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്

Update: 2021-05-03 09:06 GMT
Advertising

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന്​ ബി.ജെ.പിയിൽ ചേരിപ്പോര്. ശോഭ സുരേന്ദ്രൻ -മുരളീധര പക്ഷങ്ങളാണ്​ കൊമ്പ്​ കോർക്കുന്നത്​. കഴക്കൂട്ടത്ത്​ വോട്ടുകൾ ചോർന്നുവെന്നാണ്​ ശോഭാ പക്ഷം ആരോപിക്കുന്നത്​. ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകൾ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തിയതടക്കം ഉയർത്തിയാണ്​ ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്​. കുമാരപുരം ഭാഗത്താണ്​ നോട്ടീസുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്​.

സംസ്​ഥാനത്തുടനീളം ബി.ജെ.പിക്കുണ്ടായ കനത്ത പരാജയം പാർട്ടി വിലയിരുത്താനിരിക്കുന്നതിനിടെയാണ്​ പുതിയ വിവാദമുയരുന്നത്​. വോട്ട് ചോര്‍ച്ചയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. പടിപടിയായി ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ദ്ധിക്കുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ കാഴ്ചയെങ്കില്‍ ഇത്തവണ അതും കുത്തനെ താഴേക്ക് വീണു. ഈ വോട്ടുകള്‍ ആരുടെ പെട്ടിയിലേക്ക് പോയെന്നതിനെ ചൊല്ലിയുള്ള വാഗ് വാദങ്ങളും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

മുരളീധര പക്ഷം ഏറെക്കുറെ പിടിമുറുക്കിയ സംസ്​ഥാന ബി​.ജെ.പിയിൽ അസംതൃപ്​തരാണ്​ ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം. ഒരു പോർമുഖം തുറന്നു കിട്ടാനുള്ള അവസരം ശോഭാ പക്ഷം ഉപയോഗപ്പെടുത്തിയാൽ സംസ്​ഥാന ബി.ജെ.പിയിൽ കലഹങ്ങൾ വീണ്ടും സജീവമാകും.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News