കൊച്ചി മെട്രോയുടെ വൈദ്യുതി ഉപയോഗത്തിന്‍റെ 42 ശതമാനവും ഇനി സോളാറില്‍
മുട്ടം യാര്‍ഡില്‍ പുതിയ സോളാര്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു
കൊച്ചി മെട്രോയുടെ വൈദ്യുതി ഉപയോഗത്തിന്‍റെ 42 ശതമാനവും ഇനി സോളാര്‍ ഊര്‍ജ്ജം നിറവേറ്റും. മുട്ടം യാര്‍ഡില്‍ പുതിയ സോളാര്‍ പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു. ഇതോടെ പ്രതിദിന സോളാര്‍ വൈദ്യുതി ഉല്‍പാദനം മുപ്പതിനായിരം യൂണിറ്റായി ഉയര്‍ന്നു.
മുട്ടം യാര്‍ഡില്‍ 8400 ചതുരശ്ര മീറ്ററിലാണ് പുതിയ പ്ലാന്‍റിന്‍റെ ഭാഗമായി സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ദിവസേന 3000 യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് മാത്രം ഉല്‍പ്പാദിപ്പിക്കും. ഇതോടെ കൊച്ചി മെട്രോയുടെ പ്രതിദിന ഉല്‍പാദനം 8.1 മെഗാവാട്ടായി ഉയര്‍ന്നു. പുതിയ സോളാര്‍ വൈദ്യുതി പ്ലാന്‍റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ ഉല്‍ഘാടനം ചെയ്തു. 2018ലാണ് കൊച്ചി മെട്രോ സോളാര്‍ ഊര്‍ജ്ജത്തിലേക്ക് തിരിഞ്ഞ് തുടങ്ങിയത്.
ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷന്‍ കെട്ടിടങ്ങളിലും മുട്ടം ഡിപ്പോയിലും പാനലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ആദ്യ പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് റെയില്‍വേ ട്രാക്കുകള്‍ക്ക് മുകളിലടക്കം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് രണ്ട് പ്ലാന്‍റുകള്‍ കൂടി ആരംഭിച്ചു. ഈ വര്‍ഷം ഏപ്രിലോടെ അടുത്ത പ്ലാന്‍റ് കൂടി കമ്മീഷന്‍ ചെയ്യാനാവും. ഇതോടെ കൊച്ചി മെട്രോയുടം 50 ശതമാനത്തിലധികം ഊര്‍ജ്ജാവശ്യവും സോളാര്‍ എനര്‍ജിയില്‍ നിന്ന് നിറവേറ്റാനാകും.