കോവിഡ് നിയന്ത്രണം: സര്‍ക്കാരിന് സ്തുതിപാടുന്നത് ജനങ്ങള്‍ നിര്‍ത്തണമെന്ന് സോളിഡാരിറ്റി
അവശ്യസാധനങ്ങള്‍ വാങ്ങുന്ന കടകള്‍ മാത്രമല്ല അവിടെനിന്ന് സാധനം വാങ്ങാനുള്ള പണം കണ്ടെത്താന്‍ മറ്റു കടകളും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണള്‍ ജനങ്ങള്‍ക്കുണ്ടാക്കിയ കടം, ബാങ്ക് ലോണ്‍, ചെലവ് എന്നിവയെപറ്റി എല്ലാവരും ഉച്ചത്തില്‍ സംസാരിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. അവശ്യസാധനങ്ങള്‍ വാങ്ങുന്ന കടകള്‍ മാത്രമല്ല അവിടെനിന്ന് സാധനം വാങ്ങാനുള്ള പണം കണ്ടെത്താന്‍ മറ്റു കടകളും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം...
ഈ അവശ്യസാധനങ്ങള്‍ എന്തൊക്കെയാണു??
പച്ചക്കറിയും പാലും പലചരക്കുമാണോ..അതോ ഇതൊക്കെ വാങ്ങാനുള്ള പണമോ . .
ചെരുപ്പും ബാഗും വസ്ത്രവും വീട്ടുപകരണങ്ങളും നിര്‍മ്മാണസാമഗ്രികളുമൊക്കെ വില്‍ക്കുന്നവര്‍ക്ക് അവരുടെ കടകള്‍ തുറന്നിട്ടില്ലെങ്കില്‍ അവശ്യവസ്തുക്കള്‍ തന്നെയല്ലേ ഇല്ലാതാകുന്നത്..കോറോണക്കാലത്തേക്ക് മാത്രമായി ഏതെങ്കിലും എകണോമിക്‌സ് വികസിപ്പിച്ചെടുത്തിട്ടുണ്ടോ ഈ സര്‍ക്കാര്‍?..
ഒന്നും രണ്ടും ആഴ്ചയല്ല..രണ്ട് കൊല്ലമായില്ലേ.. ഇനിയും സര്‍ക്കാര്‍ സ്തുതി പാടാന്‍ നിങ്ങള്‍ക്ക് കഴിയുമോ പൊതുജനമേ..
നിങ്ങളുടെ കടങ്ങളെപറ്റി, ബാങ്ക് ലോണിനെ പറ്റി, ചെലവുകളെപറ്റി
ഒരു ഉത്തരവാദിത്വവുമില്ലാത്ത ഒരു സര്‍ക്കാര്‍ നല്‍കുന്ന കിറ്റില്‍ ഒളിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ നാവരിയാനുള്ള ഉപായങ്ങളാണ്.