സോളിഡാരിറ്റി സംസ്ഥാന സമ്മേളനം എറണാകുളത്ത്
പ്രഖ്യാപന സമ്മേളനം സാമൂഹിക പ്രവർത്തകനും പൗരത്വ സമര നായകനുമായ മൗലാനാ താഹിർ മദനി ഉദ്ഘാടനം ചെയ്തു
സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സമ്മേളനം അടുത്ത വർഷം മെയ് 21, 22 തിയ്യതികളില്‍ എറണാകുളത്ത്. "വിശ്വാസത്തിന്‍റെ അഭിമാനസാക്ഷ്യം- വിമോചനത്തിന്‍റെ പാരമ്പര്യം" എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന സമ്മേളനം, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ രണ്ടാം സംസ്ഥാന സമ്മേളനം കൂടിയാണ്.
പ്രഖ്യാപന സമ്മേളനം സാമൂഹിക പ്രവർത്തകനും പൗരത്വ സമര നായകനുമായ മൗലാനാ താഹിർ മദനി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ വെച്ച് നടന്ന പ്രഖ്യാപന പരിപാടിയിൽ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്‌മാൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്മാബി, ജി.ഐ.ഒ പ്രസിഡന്റ് അഡ്വ തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം യു.പി സിദ്ധീഖ്, ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സി.പി ഹാരിസ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി സ്വാഗതവും സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ യുവജന റാലിയും സംഘടിപ്പിച്ചു.