മദ്യപിക്കാൻ പണം നൽകിയില്ല; പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ
തിരുവനന്തപുരം വെഞ്ഞാറംമൂട് മുക്കുന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്
Update: 2022-04-25 08:28 GMT
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറംമൂട് മുക്കുന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. പിതാവായ മുക്കുന്ന് സ്വദേശി സുകുമാരന് മുഖത്തും ശരീരത്തിലും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് അക്രമം നടക്കുന്നത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ആ പിതാവിനെ സമീപിച്ചെങ്കിലും പണം നൽകില്ലെന്ന് പറഞ്ഞു. തുടർന്നാണ് സുധീഷ് പിതാവിനെ വെട്ടിപ്പരിക്കേൽപിച്ചത്. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുധീഷിനെ പിടികൂടിയത്.