'45 സെക്കൻഡിനുള്ളിൽ പറഞ്ഞ് തീർക്കണം, ഇത് പ്രസംഗമല്ല'; മാത്യു കുഴൽനാടനോട് ക്ഷോഭിച്ച് സ്പീക്കർ

ചോദ്യം മുഴുവൻ ചോദിക്കാനുള്ള സമയം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം

Update: 2025-03-04 04:37 GMT
Editor : Lissy P | By : Web Desk
speaker shamseer,mathew kuzhalnadan,niyamasabha,kerala,news,നിയമസഭ,മാത്യുകുഴല്‍നാടന്‍,നിയമസഭ വാര്‍ത്ത
AddThis Website Tools
Advertising

തിരുവനന്തപുരം:നിയമസഭയിൽ മാത്യു കുഴൽനാടനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ചോദ്യം 45 സെക്കന്‍ഡില്‍ തീർക്കണമെന്ന് സ്പീക്കർ  ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. ചോദ്യം മുഴുവൻ ചോദിക്കാനുള്ള സമയം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. എന്നാല്‍ ചോദ്യം ചോദിക്കാമെന്നും പ്രസ്താവന നടത്താൻ അനുവദിക്കില്ലെന്നും ഇത് പ്രസംഗമല്ലെന്നും  സ്പീക്കർ പറഞ്ഞു.

മാത്യു കുഴൽനാടന് കൂടുതൽ ചോദ്യം ചോദിക്കണമെങ്കിൽ വേറെ സമയത്ത് ആകാമെന്നും ചോദ്യോത്തര വേളയിൽ സമയം പാലിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.ഇത് ചോദ്യം ചെയ്ത എം. വിൻസന്റിനോടും സ്പീക്കർ കയർത്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News