നിയമസഭയിൽ മാധ്യമവിലക്കില്ല, ഉദ്യോഗസ്ഥരിൽ ചിലർക്ക് ആശയക്കുഴപ്പമുണ്ടായെന്നും സ്പീക്കർ എം.ബി രാജേഷ്

'ക്യാമറ സംഘത്തിന്‌ മീഡിയ റൂമിൽ മാത്രമാണ് പ്രവേശനമനുവദിക്കാറുള്ളത്. അതിനെ മാധ്യമ വിലക്കായി ചിത്രീകരിച്ചത് കടന്ന കൈയായി'

Update: 2022-06-27 10:44 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്കില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. ക്യാമറ സംഘത്തിന്‌ മീഡിയ റൂമിൽ മാത്രമാണ് പ്രവേശനമനുവദിക്കാറുള്ളത്. അതിനെ മാധ്യമ വിലക്കായി ചിത്രീകരിച്ചത് കടന്ന കൈയായി. സുരക്ഷ കർശനമാക്കാൻ നിർദേശം നൽകിയതിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ആശയക്കുഴപ്പം ഉണ്ടായെന്നും സ്പീക്കർ പറഞ്ഞു. 

ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഇടപെട്ടു. രാവിലെ താത്കാലത്തേക്ക് ഉണ്ടായ ആ ബുദ്ധിമുട്ടിനെ മാധ്യമവിലക്കെന്ന് ചിത്രീകരിച്ചത് കടന്നുപോയെന്നും സ്പീക്കര്‍ പറഞ്ഞു.

മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പാസുള്ള എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നും വി. ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News