ലോട്ടറിയടിച്ചാൽ ഇനി 'വെറുതെ വിടില്ല'; സമ്മാനം ലഭിക്കുന്നവർക്ക് പ്രത്യേക പരിശീലനം

എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരെ നടപടി സ്വീകരിക്കും

Update: 2022-03-11 08:16 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവർക്ക് പണം വിനിയോഗിക്കാൻ പ്രത്യേക പരിശീലനം വേണമെന്ന് ബജറ്റിൽ നിർദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവർക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിൻറെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് ധനകാര്യ മാനേജ്‌മെൻറിൽ പരിശീലനം നൽകും.

ഭാഗ്യക്കുറി ടിക്കറ്റിൽ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ലോട്ടറികൾ പൂർണമായി പുനഃസ്ഥാപിക്കും. കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.

എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയർത്തും. സംരംഭകത്വ വികസനത്തിന് 500 കോടി വായ്പ അനുവദിച്ചു. പലിശയിളവിന് 18 കോടി അനുവദിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിലെ നികുതി നിർദേശങ്ങൾ

15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർദ്ധിപ്പിക്കും.

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർദ്ധിപ്പിക്കും.

രജിസ്‌ട്രേഷൻ വകുപ്പിൽ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തികവർഷത്തിലേക്ക് നീട്ടും.

ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിക്കും.

എല്ലാ സ്ലാബുകളിലേയും അടിസ്ഥാന ഭൂനികുതി നിരക്ക് വർധിപ്പിക്കും

ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് കൂട്ടിയത്. ഇതുവഴി 200 കോടി യുടെ അധിക വരുമാനം ഖജനാവിലെത്തും.

ഭൂമിയുടെ ന്യായ വിലയിലെ അപാകതകൾ പരിശോധിക്കാനും ഇതിനായി ഉന്നതതല സമിതിയെ രൂപീകരിക്കാനും തീരുമാനമായി.

അബദ്ധത്തിൽ കൂടുതൽ തുക പ്രളയ സെസ്സ് ആയി അടച്ചവർക്ക് റീഫണ്ട് നൽകുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തും.

ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ 40.476 ന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തും

മോട്ടോർ വാഹന നികുതി ഒരു ശതമാനം വർധിപ്പിച്ചു. ഇതുവഴി 10 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യം.

മോട്ടോർ വാഹന നികുതി കുടിശിക അടച്ചു തീർക്കൽ പദ്ധതി തുടരും

അതേസമയം ബാർ ഹോട്ടലുകളുടെ റിട്ടേൺ സമർപ്പിക്കാനുള തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഏപ്രിൽ 30 നകം നികുതി അടച്ചു തീർക്കണം

കാരവൻ വാഹനങ്ങൾക്ക് നൽകേണ്ടിയിരുന്ന നികുതി കുറച്ചിട്ടുണ്ട്. സ്വകയർ ഫീറ്റ് അടിസ്ഥാനപ്പെടുത്തി അടച്ചുകൊണ്ടിരുന്ന നികുതി 1000 രൂപയിൽ നിന്ന് സ്‌ക്വയർ ഫീറ്റിന് 500 രൂപയാക്കിയിട്ടുണ്ട്.

വിവിധ നികുത നിർദ്ദേശങ്ങളിലൂടെ ആകെ 602 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News