കൊറിയർ വഴിയുള്ള ലഹരിക്കടത്ത് അന്വേഷിക്കാൻ പ്രത്യേക സംഘം
അങ്കമാലിയിലും കുട്ടമശേശിയിലുമുള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം എം.ഡി.എം.എയാണ് ജില്ലയിലെത്തിയത്
Update: 2022-09-18 01:24 GMT
കൊറിയർ വഴിയുള്ള ലഹരിക്കടത്ത് അന്വേഷിക്കാൻ എറണാകുളം ജില്ലയിൽ പ്രത്യേക സംഘം. റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി ഷംസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
അങ്കമാലിയിലും കുട്ടമശേശിയിലുമുള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം എം.ഡി.എം.എയാണ് ജില്ലയിലെത്തിയത്. ഇതിന് മാത്രം 40 ലക്ഷം രൂപ വില വരും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും വിദേശത്തുളളവരും സംഘത്തിലുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് സംഘത്തില്‍ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി.
കാപ്പ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ 65 ലക്ഷം രൂപയോളം രൂപ വില വരുന്ന 650 ഗ്രാമോളം എം.ഡി.എം.എയാണ് റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത്.