പരിശീലനത്തിനിടെ അധിക്ഷേപം; കായിക മന്ത്രിയോ സ്‌പോർട്‌സ് കൗൺസിലോ ഇടപെട്ടില്ലെന്ന് ഏഷ്യൻ ഗെയിംസ് താരം
ഇത്തരത്തിലുള്ള സംഭങ്ങൾ ഒഴിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നു നീനയും ഭർത്താവും
പരിശീലനത്തിനിടെ അധിക്ഷേപം നേരിടേണ്ടി വന്ന സംഭവത്തിൽ കായിക മന്ത്രിയോ സ്‌പോർട്‌സ് കൗൺസിലോ ഇടപെട്ടില്ലെന്ന പരാതിയുമായി ഏഷ്യൻ ഗെയിംസ് താരം നീന പിന്റോയും ഭർത്താവും. സർക്കാർ കായിക താരങ്ങളോട് കാണിക്കുന്ന അവഗണന ഒഴിവാക്കണമെന്നും ഇത്തരത്തിലുള്ള സംഭങ്ങൾ ഒഴിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും നീനയും ഭർത്താവും അറയിച്ചു.
പാലാ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം പരിശീലനം നടത്തവേയാണ് നീന പിന്റോയ്ക്കും ഭർത്താവിനും ദുരനുഭവം ഉണ്ടായത്. ട്രാക്കിൽ തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തപ്പോൾ ഒരു മാനേജിംഗ് കമ്മിറ്റിയംഗം മറ്റൊരാളും ചേർന്ന് ഇവരെ അപമാനിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഇതുവരെ കായിക മന്ത്രിയോ സ്‌പോർട്‌സ് കൗൺസിലോ വിഷയത്തിൽ ഇടപെട്ടില്ലെന്നാണ് ഇവരുടെ പരാതി.
തങ്ങൾക്ക് മാത്രമല്ല നിരവധി കായിക താരങ്ങൾക്ക് ഇത്തരത്തിൽ ദുരനുഭവം പരിശീലനത്തിനിടെ ഉണ്ടായിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ കായിതാരങ്ങളുടെ സ്വതന്ത്രമായ പരിശീലനത്തിന് സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
Asian Games player Nina Pinto and her husband complained that the sports minister and the sports council did not intervene in the incident where they faced abuse during training.