പേവിഷബാധമൂലം വിദ്യാർഥിനിയുടെ മരണം: വാക്‌സിൻ നൽകിയതിൽ പിഴവില്ലെന്ന് ആരോഗ്യവകുപ്പ്

ആരോഗ്യ വകുപ്പിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തി. ആഴത്തിലുള്ള മുറിവാണ് പേ ഇളകാൻ കാരണമെന്ന് പറയുന്നത് ശരിയല്ലെന്ന് ശ്രീലക്ഷ്മിയുടെ അച്ഛൻ

Update: 2022-07-02 04:07 GMT
Editor : rishad | By : Web Desk
Advertising

പാലക്കാട്: മങ്കരയിൽ പേപ്പട്ടി കടിച്ച് പെൺകുട്ടിമരിച്ച സംഭവത്തിൽ ജില്ലാ സർവൈലെൻസ് ടീമിന്റെ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയകടർക്കും ആരോഗ്യ മന്ത്രിക്കും കൈമാറി. മരിച്ച ശ്രീലക്ഷ്മി വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമോയെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചർച്ച ചെയ്യും. 

അതേസമയം ആരോഗ്യ വകുപ്പിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തി. ആഴത്തിലുള്ള മുറിവാണ് പേ ഇളകാൻ കാരണമെന്ന് പറയുന്നത് ശരിയല്ലെന്ന് ശ്രീലക്ഷ്മിയുടെ അച്ഛൻ സുഗുണൻ മീഡിയവണിനോട് പറഞ്ഞു. നാല് വാക്സിൻ എടുത്ത ശേഷം പേവിഷബാധയേറ്റ് മരിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവമാണെന്ന് തങ്ങളോട് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. 

മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണൻ–- സിന്ധു ദമ്പതികളുടെ മകൾ ശ്രീലക്ഷ്‌മി(19)യാണ്‌ വെള്ളിയാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചത്‌. മെയ് 30നാണ് ശ്രീലക്ഷ്മിയെ വളർത്തുനായ കൈവിരലിൽ കടിക്കുന്നത്. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചു. അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം വെള്ളിയാഴ്ച ശ്രീലക്ഷ്മിക്ക് നൽകിയ ചികിത്സയുടെ വിശദാംശങ്ങൾ വിലയിരുത്തിയിരുന്നു.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News