'ജീവിതം തകര്‍ക്കരുത്. മോന്‍സനുമായി എനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രം': നടി ശ്രുതി ലക്ഷ്മി

മോൻസൻ മാവുങ്കലിന്‍റെ ജന്മദിനത്തിൽ ആശംസകൾ നേരുന്ന ശ്രുതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടേയാണ് പ്രതികരണം

Update: 2021-10-01 11:42 GMT
Advertising

മോൻസൻ മാവുങ്കലുമായി തനിക്ക് പ്രൊഫഷണൽ ബന്ധം മാത്രമേയുള്ളൂ എന്ന് നടി ശ്രുതി ലക്ഷ്മി. താനും മോൻസൻ മാവുങ്കലും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഒരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും അവർ പറഞ്ഞു. മോൻസൻ മാവുങ്കലിന്‍റെ ജന്മദിനത്തിൽ ആശംസകൾ നേരുന്ന ശ്രുതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടേയാണ് അവരുടെ പ്രതികരണം.

'ചില പരിപാടികൾ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോൻസൻ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പിന്നാമ്പുറങ്ങൾ ചികയാൻ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച വാർത്തകൾ കേട്ടപ്പോൾ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാൾക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല'. ശ്രുതി ലക്ഷ്മി മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഒരു ഡോക്ടറാണെന്ന്  തെറ്റിദ്ധരിച്ച് മോൻസന്‍റെ അടുക്കൽ താൻ പോയിട്ടുണ്ട്. തന്‍റെ മുടികൊഴിച്ചിൽ ചികിത്സിച്ച് ബേധമാക്കിയത് അദ്ദേഹമാണെന്നും എന്നാൽ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു . താനുമായി ബന്ധപ്പെട്ട്  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പലതും അസംബന്ധങ്ങളാണെന്നും  തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍  അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News