സ്കൂൾ ശാസ്ത്രമേളക്കിടെ പന്തൽ തകർന്നുവീണ സംഭവം; എ.ഡി.എം ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും

അപകടത്തിൽ പരിക്കേറ്റവരിൽ 4 വിദ്യാർഥികളും ഒരു അധ്യാപികയും മംഗളൂരുവിൽ ചികിത്സയിലാണ്

Update: 2022-10-22 01:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

മഞ്ചേശ്വരം: കാസർകോട് സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അപകടത്തിൽ പരിക്കേറ്റവരിൽ 4 വിദ്യാർഥികളും ഒരു അധ്യാപികയും മംഗളൂരുവിൽ ചികിത്സയിലാണ്. അപകടത്തെ കുറിച്ച് എഡിഎം ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും.

പന്തൽ തകർന്ന് വീണ സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ 4 പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിർമാണത്തിലെ അപാകതയാണ് പന്തൽ തകരാൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തിൽ വിദ്യാർഥികളും അധ്യാപകരുമായ 59 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 14 പേരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ 9 പേർ വീട്ടിലേക്ക് മടങ്ങി. ഒരു അധ്യാപിക ഉൾപ്പടെ 5 പേർ മംഗളുരുവിൽ ചികിത്സയിൽ തുടരുകയാണ്. ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല. അപകടം നടന്ന സ്ഥലം ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവർ സന്ദർശിച്ചു. അപകടത്തെ കുറിച്ച് ഇന്ന് എ.ഡി.എം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News