കേരളത്തിൽ തീവ്ര ഇസ്ലാമികചിന്താഗതി ശക്തമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു; അനിൽ ആന്റണി
മുസ്‌ലിം സമുദായത്തിൽ നിന്നും ഒരുപാട് നല്ല സുഹൃത്തുക്കൾ തനിക്കുണ്ടെന്നും അനിൽ ആന്റണി
പത്തനംതിട്ട: കേരളത്തിൽ തീവ്ര ഇസ്ലാമികചിന്താഗതി ശക്തമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണി. മീഡിയവൺ ദേശീയപാത പരിപാടിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനിൽ ആൻ്‌റണിയുടെ പ്രതികരണം. എന്നാൽ വാദത്തിന് തെളിവായി ഏതെങ്കിലും സംഭവം ചൂണ്ടിക്കാണിക്കാൻ അദ്ദേഹം തയ്യാറായില്ല. കൊല്ലത്തെ സൈനികന്റെ പുറത്ത് ചാപ്പ കുത്തി എന്ന പ്രചാരണം നടത്തിയതിലോ, കാസർകോട് കുമ്പളയിൽ മുസ്ലിം സ്ത്രീകൾ ബുർഖയിടാത്തവരോട് കലഹിച്ചു എന്ന പ്രചാരണത്തിനോ ഖേദം പ്രകടിപ്പിക്കാനും അനിൽ ആന്റണി തയ്യാറായില്ല.
കേരളത്തിൽ ചെറിയൊരു ശതമാനം ആളുകളും തീവ്ര ഇസ്ലാമിക മനോഭാവമുള്ളവരാണ്. എന്നാൽ അതിൽ എല്ലാവരും അങ്ങനെയാണെന്ന് താൻ പറയുന്നില്ല. മുസ്‌ലിം സമുദായത്തിൽ നിന്നും ഒരുപാട് നല്ല സുഹൃത്തുക്കൾ തനിക്കുണ്ട്. തനിക്ക് വളരേ ബഹുമാനമുള്ള ഒരു സമുദായമാണിതെന്നും അനിൽ ആൻ്റണി
ഹമാസിനെ ഇന്ത്യ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അനിൽ ആന്റണി മറുപടി നൽകിയില്ല.
കേരളത്തിൽ ഇസ്ലാമിക തീവ്രവാദ സ്വഭാവം വളരുന്നുണ്ടെന്ന് ഉറച്ച് പറഞ്ഞ നേതാവ് എന്ത് വില കൊടുത്തും കേന്ദ്രം ഇത് നേരിടുമെന്നും അടിവരയിട്ട് പറഞ്ഞു.