''നാല് മൊല്ലാക്കമാർ പറഞ്ഞപ്പോൾ സർക്കാർ തീരുമാനം മാറ്റി''; പിഎസ്‌സി നിയമന വിവാദത്തിൽ സുരേന്ദ്രൻ

''രാധാകൃഷ്ണൻ നല്ല മന്ത്രിയാണ്, പക്ഷേ വിശ്വാസമില്ലാത്ത മന്ത്രിയാണ്. എന്നാൽ, വഖഫ് ബോർഡ് വിശ്വാസിയായ മന്ത്രിക്ക് നൽകി. വോട്ടുബാങ്ക് രാഷ്ട്രീയമാണ് പിണറായി വിജയന് ലക്ഷ്യം''- കെ സുരേന്ദ്രൻ

Update: 2021-12-07 15:15 GMT
Editor : Shaheer | By : Web Desk
Advertising

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടിതശക്തിക്ക് മുന്നിൽ സർക്കാർ കീഴടങ്ങി. നാല് മൊല്ലാക്കമാരും വർഗീയശക്തികളും പറഞ്ഞപ്പോൾ തീരുമാനം മാറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിറകെ വഖഫ് വിഷയത്തിലെ പുതിയ തീരുമാനം മരവിപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

വഖഫ് നിയമനം പിഎസ്‌സിക്ക് വിടുമെന്ന സഖാക്കളുടെ വിപ്ലവകരമായ തീരുമാനം സർക്കാർ തിരുത്തി. സാധാരണക്കാർ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ തയാറാകാത്ത സർക്കാർ സംഘടിതശക്തിക്ക് മുൻപിൽ കീഴടങ്ങുന്നു. ദേവസ്വം ബോർഡിന്റെയും ശബരിമലയുടെയും കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ച് വഖഫ് വിഷയത്തിൽ ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയെന്നും സുരേന്ദ്രൻ വിമർശിച്ചു.

പച്ചയായ വർഗീയധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. രാധാകൃഷ്ണൻ നല്ല മന്ത്രിയാണ്, പക്ഷേ വിശ്വാസമില്ലാത്ത മന്ത്രിയാണ്. എന്നാൽ, വഖഫ് ബോർഡ് വിശ്വാസിയായ മന്ത്രിക്ക് നൽകി. വോട്ടുബാങ്ക് രാഷ്ട്രീയമാണ് പിണറായി വിജയന് ലക്ഷ്യമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചതെന്നാണ് സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുസ്‌ലിം സംഘടനകളുമായി വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. നിയമനം പിഎസ്‌സിക്ക് വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary: BJP state president K Surendran has criticized the the state government over the Waqf board appointment controversy. ''The government surrendered to the organized forces, previous decision was changed according to whims and wishes of some mullahs and communal outfits'', Surendran accuses

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News