'കുഴിയിൽ വീണ് തലയ്ക്ക് ക്ഷതമേറ്റാണ് ഉപ്പ മരിച്ചത്'; സർക്കാർ വാദം തള്ളി അപകടത്തിൽ മരിച്ചയാളുടെ മകൻ

റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു

Update: 2022-09-16 12:08 GMT
Advertising

ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച വാദം തള്ളി ആലുവ -പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് മരിച്ചയാളുടെ മകൻ. നെടുമ്പാശ്ശേരി അത്താണിയിൽ സ്‌കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച കുഞ്ഞിമുഹമ്മദിന്റെ മകൻ മനാഫാണ് സർക്കാർ വാദം തള്ളിയത്. അപകടത്തിൽ തലയിൽ രക്തം കട്ടപിടിച്ചാണ് മരിച്ചതെന്നും ഷുഗർ കുറഞ്ഞാണ് മരണപ്പെട്ടതെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും മീഡിയവണിനോട് പ്രതികരിക്കവേയാണ് അദ്ദേഹം വ്യക്തമാക്കി. റോഡിൽ വീണതല്ല മരണകാരണമെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞതായി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പോൾ മരിച്ചയാളെ അപമാനിക്കരുതെന്നായിരുന്നു കോടതിയുടെ മറുപടി.

ആലുവ -പെരുമ്പാവൂർ റോഡ് സംബന്ധിച്ച ഹരജി പരിഗണിക്കവേ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. റോഡിലെ കുഴി അടയ്ക്കാനാകാത്ത എൻജിനീയർമാർ എന്തിനാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഈ മാസം 19 ന് എൻജിനീയർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകി. റോഡിന്റെ അവസ്ഥയിൽ എൻജിനിയർമാരും ജില്ലാ കലക്ടർമാരും ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ജില്ലാ കലക്ടറെയും വിളിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ് നൽകി.

ആലുവ -പെരുമ്പാവൂർ റോഡിലെ അപകടത്തിൽ മരണം സംഭവിച്ചതിനെ തുടർന്നാണ് ഹരജി അടിയന്തിരമായി പരിഗണിച്ചത്. റോഡിന്റെ പൊതുമരാമത്ത് എൻജിനീയർ ആരാണെന്നും അവർ എന്താണ് ചെയ്തതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. നെടുമ്പാശ്ശേരി അത്താണിയിൽ സ്‌കൂട്ടറിൽ നിന്ന് ഒരാൾ മരിച്ചത് ദാരുണമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടന്നും കോടതി പറഞ്ഞു. മൂന്നാറിലേക്കുള്ള ഈ പ്രധാന റോഡിൽ കുഴി കണ്ടാൽ എന്താണ് അടക്കാത്തതെന്തന്നും എന്തിനാണ് എൻജിനിയർമാരെന്നും നമ്മളിപ്പോഴും 18 നൂറ്റാണ്ടിലാണെന്നും കോടതി വിമർശിച്ചു. എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്നും കോടതിയും പറഞ്ഞു മടുത്ത് നിർത്തണോയെന്നും ചോദിച്ചു.


Full View

 state government's argument in the High Court was rejected by the son of the person who died after falling into a pit on the Aluva-Perumbavoor road

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News