ബജറ്റിനെതിരെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധം

കോട്ടയത്ത് സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Update: 2023-02-07 07:03 GMT
Advertising

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കുമാണ് മാർച്ച് നടക്കുന്നത്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. 

കൊല്ലത്ത് നടന്ന പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തൃശുരും സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിൽ പൊലീസിന് നേരെ കല്ലേറ് ഉണ്ടായി.

കോട്ടയത്ത് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നികുതി വര്‍ധനവിന് എതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. രണ്ടു പകൽ നീണ്ടു നിൽക്കുന്ന രാപകൽ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായിരുന്നു. ഇരു ചക്ര വാഹനമടക്കം കത്തിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News