സംസ്ഥാനത്ത് ഇന്ന് മുതല്‍ ആറ് ദിവസം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ 25 ശതമാനം ഹാജർ നിലയേ പാടുള്ളൂ.

Update: 2021-05-04 00:56 GMT
Advertising

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമാകും ഉണ്ടാകുക. ദീർഘദൂര ബസുകളും ട്രെയിന്‍ സര്‍വീസും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ 25 ശതമാനം ഹാജർ നിലയേ പാടുള്ളൂ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് മുതല്‍ ഒമ്പതാം തിയ്യതി വരെ ഒരാഴ്ച കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം, ഇരട്ട മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസുകള്‍ മാത്രമാകും. വീടുകളിലെത്തിച്ചുള്ള മീൻ വിൽപനയാകാം. തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കില്ല. കടകള്‍ രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. കോവിഡ് വ്യാപനത്തിന് കുറവുണ്ടായില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് മാനദണ്ഡം പാലിച്ചുള്ള നിര്‍മാണങ്ങള്‍ക്ക് മാത്രമാണ് അനുമതി. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. സിനിമ - സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News