മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്ടിയു-സിഐടിയു സംഘർഷം; 10 പേർക്ക് പരിക്ക്
ചങ്ങലീരിയിൽ സിഐടിയു യൂണിറ്റ് രുപികരണവുമായി ബന്ധപ്പെട്ടാണ് തർക്കം.
Update: 2021-12-23 14:49 GMT
മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്ടിയു-സിഐടിയു പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളിൽ നിന്നുമായി 10 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങലീരിയിൽ സിഐടിയു യൂണിറ്റ് രുപികരണവുമായി ബന്ധപ്പെട്ടാണ് തർക്കം. നിലവിൽ ചങ്ങലീരിയിൽ എസ്ടിയു തൊഴിലാളി യൂണിയൻ മാത്രമാണുള്ളത്. എന്നാൽ എസ്ടിയുവിൽ നിന്നും തൊഴിൽ കാർഡുള്ള രണ്ടുപേർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. തുടർന്ന് സിപിഎം പാർട്ടിയിലെ ആറുപേർക്ക് കൂടി രഹസ്യമായി കാർഡ് സംഘടിപ്പിച്ചു ചുമട്ടുജോലിക്കിറങ്ങി ഇതിനെ എസ്ടിയു എതിർത്തതോടെയാണ് സംഘർഷമുണ്ടായത്.