വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ചെറുന്നിയൂർ സ്വദേശി അശ്വിനാണ് മരിച്ചത്
Update: 2024-05-04 06:42 GMT
തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.ചെറുന്നിയൂർ സ്വദേശി അശ്വിനാണ് ( 18)മരിച്ചത്. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് വർക്കല ആലിയിറക്കം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചിൽ ഫുട്ബോൾ കളികഴിഞ്ഞ് കടലിൽ കുളിക്കുന്നതിനിടയാണ് അശ്വിനെ കാണാതായത്.