പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് വിദ്യാർഥികൾ; മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം നാളെയും തുടരും
Update: 2022-05-30 09:42 GMT
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നീട്ടി വെക്കണമെന്നാവശ്യമുമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം.മതിയായ ക്ലാസുകൾ ലഭിച്ചില്ലെ ന്നാണ് കുട്ടികളുടെ പരാതി. എന്നാൽ പരീക്ഷ മാറ്റില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ജൂൺ ഒന്നിന് പ്ലസ് വൺ മോഡൽ പരീക്ഷയും 13 ന് മെയിൻ പരീക്ഷയും ആരംഭിക്കും. നവംബറിൽ ക്ലാസ് തുടങ്ങിയെങ്കിലും കോവിഡ് രൂക്ഷമായപ്പോൾ പഠനം ഓൺലൈനായി. സ്‌കൂൾ വീണ്ടും തുറന്നെങ്കിലും ക്ലാസ്സുകൾ കുറവായിരുന്നു. ഫോക്കസ് ഏരിയയും നിശ്ചയിച്ച് നൽകിയില്ലെന്ന പരാതിയുമുണ്ട്.
പ്ലസ് വൺ പരീക്ഷ തീയതി നേർത്തെ നിശ്ചയിച്ചതിനാൽ നീട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അതേസമയം, നാളെയും സമരം തുടരുമെന്നാണ് വിദ്യാർഥികൾ അറിയിച്ചത്.