കൊലയാളികൾക്ക് രാഷ്ട്രീയ അഭയം നൽകരുത്: വിസ്ഡം

''കേരളത്തിൽ ആവർത്തിക്കപ്പെടുന്ന പകപോക്കൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർക്കാൻ അടിയന്തര നടപടി സ്വീകരിക്കണം''

Update: 2022-04-15 14:30 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കേരളത്തിൽ ആവർത്തിക്കപ്പെടുന്ന പകപോക്കൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളാകുന്നവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു വിസ്ഡം നേതാക്കൾ. ആശയപരമായ പോരാട്ടം നടത്തുന്നതിന് പകരം അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും രാഷ്ട്രീയ പ്രവർത്തനം വഴിമാറുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് എന്നിവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Summary: Do not give political asylum to murderers: Wisdom Islamic organisation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News