അഞ്ച് നഗരസഭകളില്‍ മിന്നല്‍ പരിശോധന; 'ഓപ്പറേഷൻ ക്ലീൻ കോർപി'ല്‍ കണ്ടെത്തിയത് നിരവധി ക്രമേക്കേടുകള്‍
മരാമത്ത് വകുപ്പിൽ ഇടനിലക്കാരില്ലാത്ത ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നില്ലെന്ന് കണ്ടെത്തി
Update: 2023-05-20 13:55 GMT
തിരുവനന്തപുരം: ഓപ്പറേഷൻ ക്ലീൻ കോർപിന്റെ ഭാഗമായി വിവിധ നഗരസഭകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. ഇടനിലക്കാരില്ലാത്ത അപേക്ഷകളിൽ തീരുമാനം വൈകുന്നതായി കണ്ടെത്തി. കോർപ്പറേഷനുകളിൽ സ്‌കോളർഷിപ്പുകൾ അനർഹർക്ക് നൽകുന്നു. റവന്യൂ, മരാമത്ത്, ആരോഗ്യവിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത സോണൽ ഓഫീസുകളിലും മിന്നൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് മരാമത്ത്, റവന്യൂ, ഹെൽത്ത് എന്നീ ഡിപാർട്ടുമെന്റുകളിൽ ക്രമക്കേട് കണ്ടെത്തിയത്. ഇതിൽ മരാമത്ത് വകുപ്പിൽ ഇടനിലക്കാരില്ലാത്ത ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നില്ലെന്ന് കണ്ടെത്തി.