ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ നോമ്പെടുത്തും ഇഫ്താർ സംഘടിപ്പിച്ചും ഐക്യദാർഢ്യം

നോമ്പെടുത്തവർക്കായി സുദേഷ് എറണാകുളം എടവനക്കാട്ടെ വീട്ടില്‍ ഇഫ്താറുമൊരുക്കിയിരുന്നു

Update: 2024-03-16 06:58 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ നോമ്പെടുത്തും ഇഫ്താർ സംഘടിപ്പിച്ചും ആക്ടിവിസ്റ്റ് സുദേഷ് എം. രഘുവിന്‍റെയും സുഹൃത്തുക്കളുടെയും ഐക്യദാർഢ്യം. ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാരിനെതിരെ മുസ്‍ലിം ജനതക്കൊപ്പം താനും നോമ്പെടുക്കുന്നുവെന്നു പ്രഖ്യാപിച്ചാണ് സുദേഷും സുഹൃത്തുക്കളും ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ചത്.

പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദിക്കുന്ന ആക്ടിവിസ്റ്റാണ് സുദേഷ് എം രഘു. ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനത്തിന് തലേന്ന് സുദേഷ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മുസ്‍ലിം ജനതയോട് ഐക്യദാർഢ്യമറിയിച്ച് ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമായ മാർച്ച് 15ന് ഞാനും നോമ്പെടുക്കുന്നുവെന്നായിരുന്നു പോസ്റ്റ്. ആയിരങ്ങള്‍ ഐക്യദാർഢ്യമറിയിച്ചതിന് പിറകേ നിരവധി അമുസ്‍ലിംകള്‍ തങ്ങളും നോമ്പെടുക്കുന്നുവെന്ന് കമന്‍റ് ചെയ്തു.

Full View

നോമ്പെടുത്ത മുസ്‍ലിംകളും അമുസ്‍ലിംകളുമായ ഏതാനും പേർക്കായി സുദേഷ് എറണാകുളം എടവനക്കാട്ടെ വീട്ടില്‍ ഒരു ഇഫ്താറുമൊരുക്കി. ആഗോളതലത്തില്‍ മുസ്‍ലിംകള്‍ക്കെതിരെ നടക്കുന്ന ഭീതി പടർത്തലിനും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ പലതരം പ്രതികരണങ്ങള്‍ ഉയരാറുണ്ട്. രാഷ്ട്രീയ നോമ്പും സുദേഷിന്റെ വീട്ടിലെ ഇഫ്താറും അക്കൂട്ടത്തില്‍ അല്‍പം വേറിട്ടുതന്നെ നില്‍ക്കും.

Summary: Activist Sudesh M Raghu and his friends express solidarity by fasting and organizing Iftar on International Day to Combat Islamophobia

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News