സുധാകരന്റെ സ്ഥാനാരോഹണം; കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് നൂറോളം പേർക്കെതിരെ കേസ്

ഇന്ന് രാവിലെയായിരുന്നു സുധാകരൻ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്

Update: 2021-06-16 11:09 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേൽക്കുന്ന വേളയിൽ തടിച്ചുകൂടിയ നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ഇന്ന് രാവിലെയായിരുന്നു സുധാകരൻ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ പങ്കെടുത്തു. മൂന്നു വർക്കിങ് പ്രസിഡണ്ടുമാരും സുധാകരന് ഒപ്പം ചുമതലയേറ്റെടുത്തു.

ഉച്ചയ്ക്ക് ശേഷം സുധാകരന്റെ അധ്യക്ഷതയിൽ നേതൃയോഗം ചേരുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, ഹൈക്കമാന്റ് തീരുമാനങ്ങളിൽ അതൃപ്തരായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി തിരക്കിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സുധാകരൻ ചുമതലയേറ്റെടുത്തത്. 

Full View

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News