സുധാകരന്റെ വിവാദ പ്രസ്താവന; അതൃപ്തി അറിയിച്ചെന്ന് എം.കെ.മുനീർ

'നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യും'

Update: 2022-11-15 03:35 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവനകളിൽ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ. ആലോചിച്ച് മറുപടി പറയാമെന്നു നേതൃത്വം അറിയിച്ചു. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.

അതേസമയം, മുസ്‍ലിം ലീഗ് മുന്നണി വിടുമെന്ന് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്‌നമാണെന്നും മുനീർ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യം ഇല്ല. ദേശീയതലത്തിൽ കോൺഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നും എം .കെ മുനീർ വ്യക്തമാക്കി.

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ആർ.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. പ്രസ്താവനകൾ എതിരാളികൾ ആയുധമാക്കും എന്നാണ് വിലയിരുത്തൽ.  കെ.പി.സി.സി അധ്യക്ഷൻ തന്നെ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ദേശീയ തലത്തിൽ തന്നെ തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും. അതേസമയം, സുധാകരന്റെ വിവാദ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സുധാകരന്റെ പ്രസ്താവനയിൽ മുസ്‍ലിം ലീഗ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.

ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണമൊരുക്കാൻ താൻ ആളെ വിട്ടിരുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് എം.വി.ആർ അനുസ്മരണത്തിൽ സുധാകരൻ പറഞ്ഞത്. ഇന്നലെ ജവഹർ ലാൽ നെഹ്റു ശ്യാമപ്രസാദ് മുഖർജിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് അടക്കം ഉന്നയിച്ച് ഇത് ന്യായീകരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായത്.

Full View

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News