തിരുവനന്തപുരത്ത് പൊലീസ് സ്‌റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ശ്രമം
ആര്യനാട് പോലീസ് സ്റ്റേഷനിലെത്തിയ പാലോട് സ്വദേശിയായ ഷൈജു ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു
Update: 2022-05-27 12:37 GMT
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. പാലോട് സ്വദേശി ഷൈജു ആണ് സ്റ്റേഷനിൽ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഭാര്യയെ കാണാനില്ല എന്ന് പരാതി നല്കാൻ എത്തിയതായിരുന്നു ഷൈജു.
പാലോട് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ടേക്ക് കൈമാറാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ബഹളം വെച്ച ഷൈജു യാതൊരു പ്രകോപനവുമില്ലാതെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവമുണ്ടായി ഉടൻതന്നെ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദേഹത്ത് 50 ശതമാനം പൊള്ളലേറ്റ ഷൈജു നിലവിൽ ചികിത്സയിലാണ്.