സുജിത് ദാസിനെ കുടുക്കിയത് ഡിജിപിയുടെ റിപ്പോര്‍ട്ട്

സുജിത് ദാസിന്‍റെ നടപടികൾ, തയ്യാറാക്കിയ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവ പരിശോധിച്ചു

Update: 2024-09-06 03:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പത്തനംതിട്ട എസ്‍പിയായിരുന്ന സുജിത് ദാസിന്‍റെ സസ്പെൻഷന് കാരണം സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്‌. സുജിത് മലപ്പുറം എസ്‍പിയായിരുന്ന കാലത്തെ വിവരങ്ങൾ ശേഖരിച്ചാണ് ഡിജിപി റിപ്പോർട്ട്‌ തയ്യാറാക്കിയത്. സുജിത് ദാസിന്‍റെ നടപടികൾ, തയ്യാറാക്കിയ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവ പരിശോധിച്ചു.

സുജിത് ദാസിന്‍റെ യാത്രാരേഖകൾ ഇന്‍റലിജൻസ് മുഖേന വരുത്തിക്കുകയും ചെയ്തു. സുജിത് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. സുജിത്തിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും അച്ചടക്ക ലംഘനം നടത്തിയവരാണ്. ഈ റിപ്പോർട്ട്‌ ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയതിന് തൊട്ടുപിന്നാലെയാണ് നടപടി. അൻവറുമായുള്ള സുജിതിന്‍റെ ഫോൺ സംഭാഷണം കാരണമായെന്നായിരുന്നു സസ്പെന്‍ഷെനെന്നായിരുന്നു സർക്കാർ വിശദീകരണം.

സുജിത് ദാസിന്‍റെ നടപടി അദ്ദേഹത്തിന് മാത്രമല്ല ബാധിക്കുന്നത്, പൊലീസ് സേനയുടെ സല്‍പേരിന് തന്നെ കളങ്കമേല്‍പിച്ചെന്നും ചീഫ് സെക്രട്ടറി ഇറക്കിയ സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. എംഎല്‍എ യുമായുള്ള ടെലഫോണ്‍ സംഭാഷണത്തെ സുജിത് ദാസ് തള്ളിപ്പറയാത്തതും നടപടിയിലേക്ക് നയിച്ചു.

സുജിത് ദാസിന്‍റെ നടപടികൾ, തയ്യാറാക്കിയ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവ പരിശോധിച്ചുസുജിത് ദാസിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ഡി ഐജി അജിതാബീഗത്തിന്‍റെ റിപ്പോർട്ടിലാണ് സുജിത്ദാസിന്‍റെ ചട്ടലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയത്. ഇതിനെ തുടർന്നാണ് നടപടി. സുജിത് ദാസിന്‍റെ സംഭാഷണം പുറത്തു വന്നെങ്കിലും പത്തനംതിട്ട എസ്‍പിയുടെ ചുമതലയില്‍ നിന്ന് മാറ്റാന്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ആഭ്യന്തര വകുപ്പ് തയാറായത്. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം തെരുവിലിറങ്ങി. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐ പിഎസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്ന സമ്മർദ്ദം സിപി എമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതായും സൂചനയുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News