സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളെത്താൻ വൈകും

അരി, പയര്‍, പഞ്ചസാര, ധാന്യങ്ങള്‍, മുളക്, മല്ലി എന്നിവയ്ക്കായി പ്രസിദ്ധീകരിച്ച ടെണ്ടര്‍ നോട്ടീസ് സപ്ലൈകോ പിന്‍വലിച്ചു

Update: 2024-02-18 05:19 GMT
Advertising

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങള്‍ ഔട്ട്‌ലെറ്റില്‍ എത്തുന്നത് അനിശ്ചിതമായി വൈകും. അരി, പയര്‍, പഞ്ചസാര, ധാന്യങ്ങള്‍, മുളക്, മല്ലി എന്നിവയ്ക്കായി പ്രസിദ്ധീകരിച്ച ടെണ്ടര്‍ നോട്ടീസ് സപ്ലൈകോ പിന്‍വലിച്ചു. കരാറുകാരുടെ ബഹിഷ്കരണമാണ് നടപടിക്ക് കാരണം. ഫെബ്രുവരി 13നാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. 20 വരെ ഇ-ടെണ്ടറില്‍ പങ്കെടുക്കാമെന്നായിരുന്നു നോട്ടീസ്. 250 കോടിയെങ്കിലും ലഭിക്കാതെ ലേലത്തില്‍ പങ്കെടുക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News