'മുസ്‌ലിം വിരുദ്ധ പ്രസ്താവന യാദൃച്ഛികമല്ല'; പൂഞ്ഞാർ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സുപ്രഭാതം

''വിദ്യാർഥികള്‍ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി മതംനോക്കി വിലയിരുത്തി. പൂഞ്ഞാറിലെ വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി''

Update: 2024-03-09 06:51 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: പൂഞ്ഞാറിൽ വൈദികനെ വണ്ടിയിടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം.

വിദ്യാർഥികള്‍ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി മതംനോക്കി വിലയിരുത്തി. പൂഞ്ഞാറിലെ വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി. മുഖ്യമന്ത്രിയുടെ മുസ്‍ലിം വിരുദ്ധ പ്രസ്താവന യാദൃശ്ചികമായി കാണാനാവില്ലെന്നും അക്രമികള്‍ക്ക് മുസ്‍ലിം ചാപ്പ കുത്തിയത് സംഘ്പരിവാർ രീതിയായിപ്പോയെന്നുമാണ് സുപ്രഭാതം മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നത്. 

പ്രശ്നങ്ങളില്‍ മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി തരംതാഴാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ മുസ് ലിം വിരുദ്ധ പ്രസ്താവന യാദൃച്ഛികമായി കാണാനാവില്ല. വസ്തുത മനസിലാക്കാന്‍ പൊലീസ് റിപ്പോർട്ടും സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷക പ്രചാരകരും മാത്രമല്ല മുഖ്യമന്ത്രിക്കുള്ളതെന്ന് എല്ലാവർക്കും അറിയാം. ഒരു പ്രാദേശിക നേതാവിനെ പോലെ മുഖ്യമന്ത്രി സംസാരിക്കുന്നത് നാടിന് നല്ലതല്ല

ഏത് വസ്തുതയുടെ പിന്‍ബലത്തിലാണ് മുസ് ലിം വിദ്യാർഥികള്‍ തെമ്മാടത്തം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പൊലീസ് റിപ്പോർട്ട് അനുസരിച്ചോ, അതോ ലോക്കല്‍ കമ്മറ്റി റിപ്പോർട്ട് അനുസരിച്ചോ, നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും വ്യാജമെന്ന് പറഞ്ഞ സംഭവത്തെ മുസ് ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള വടിയായി മുഖ്യമന്ത്രിയ ഉപയോഗിച്ചത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും 'മുഖ്യമന്ത്രിക്ക് ഇതെന്ത് പറ്റിയെന്ന' തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ സുപ്രഭാതം വിമര്‍ശിക്കുന്നു. 

ഫെബ്രുവരി 23ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന കോമ്പൌണ്ടില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News