ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്
ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യംചെയ്ത ഹരജിയിലാണ് നടപടി
കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ്. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യംചെയ്ത ഹരജിയിലാണ് നടപടി. ഹരജിയിൽ ഗവർണർ ഒന്നാം എതിർകക്ഷിയാണ്.
ചാൻസലർ എന്ന നിലയിൽ ഗവർണർ, സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല രജിസ്ട്രാർ, ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കാണ് സുപ്രിംകോടതി നോട്ടീസ് അയച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൌണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാണ് ഹരജിക്കാരുടെ ആവശ്യം.
വി.സിയെ നീക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. പിന്നാലെയാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കാലാവധി കഴിഞ്ഞ വി.സിയെ പുനര്‍നിയമിച്ചത് റദ്ദാക്കണം എന്നാണ് ഹരജിക്കാരുടെ ആവശ്യം.
Supreme court notice to kerala governor Arif Mohammad Khan in kannur University Vice Chancellor appointment case