മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യു.എ.പി.എ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിം കോടതി റദ്ദാക്കി

കുറ്റ്യാടി ,വളയം പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് യു.എ.പി.എ വകുപ്പുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്.

Update: 2021-10-29 11:08 GMT
Editor : ijas
Advertising

മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യു.എ.പി.എ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടി സുപ്രിം കോടതി റദ്ദാക്കി. യു.എ.പി.എ വകുപ്പുകള്‍ റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചാണ് നടപടി. യു.എ.പി.എ വകുപ്പുകള്‍ക്കെതിരായ രൂപേഷിന്‍റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പുതുതായി പരിഗണിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കുറ്റ്യാടി ,വളയം പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് യു.എ.പി.എ വകുപ്പുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് കേരള ഹൈക്കോടതി രൂപേഷിന്‍റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്. രാജ്യദ്രോഹ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. യു.എ.പി.എ കേസില്‍ പ്രോസിക്യുഷന്‍ അനുമതി സമയബന്ധിതമായി നല്‍കാത്തതും വിടുതല്‍ ഹര്‍ജി അംഗീകരിക്കാന്‍ കാരണമായി ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News