പത്മജയ്ക്ക് സീറ്റ് നൽകണമെന്ന് സുരേന്ദ്രൻ പക്ഷം, എതിർത്ത് മറുവിഭാഗം; ബി.ജെ.പിയിൽ ഭിന്നത
അനിൽ ആന്റണിക്ക് നൽകുന്ന പരിഗണനകളിലും വിമർശനമുയരുന്നുണ്ട്.
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെച്ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. പത്മജയ്ക്ക് സീറ്റ് കൊടുക്കണമെന്ന് സുരേന്ദ്രൻ പക്ഷവും വന്നയുടൻ സീറ്റ് നൽകരുതെന്ന് മറുവിഭാഗവും അഭിപ്രായപ്പെട്ടു. അനിൽ ആന്റണിക്ക് നൽകുന്ന പരിഗണനകളിലും വിമർശനമുയരുന്നുണ്ട്.
പാർട്ടിയിലേക്ക് പുതുതായി വന്നവർക്ക് അമിത പരിഗണന നൽകുന്നുവെന്നാണ് വിമർശനം. അനിൽ ആന്റണിക്കെതിരെ സംസാരിച്ച കർഷക മോർച്ച നേതാവിനെതിരെ വേഗത്തിൽ നടപടിയുണ്ടായെന്നും പി.സി ജോർജിനെ സംരക്ഷിക്കുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന ഘടകത്തെ 'ഇരുട്ടിൽ നിർത്തി'യാണ് പത്മജയുടെ വരവ്. ഇത് വലിയ ചലനമുണ്ടാക്കില്ലെന്നും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നു.
കഴിഞ്ഞദിവസമാണ് പത്മജ വേണുഗോപാൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിൽ വർഷങ്ങളായി താൻ അവഗണന നേരിട്ടെന്നും അസംതൃപ്തയാണെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച് പത്മജ പറഞ്ഞത്.