ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊല; പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി
'ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിക്കാൻ സർക്കാർ തയാറാവണം'
പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാകത്തിൽ പൊലീസിനെ വിമർശിച്ച് സുരേഷ് ഗോപി എം.പി. കൊലപാതകം നടന്നതറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സഞ്ജിത്തിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു പ്രതികരണം.
സഞ്ജിത്തിന്‍റെ കൊലപാതകം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മുഴുവന്‍ ഉത്തരവാദികളാണ്. ഉദ്യോഗസ്ഥര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. അവരെക്കൊണ്ട് മറുപടി പറയിക്കാൻ സർക്കാർ തയാറാവണം. പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സഞ്ജിത്തിനെ ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയക്കൊലപാതകം തന്നെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവിരോധത്താലുള്ള കൊലപാതകമാണെന്നാണ് കണ്ടെത്തല്‍. സംഭവത്തിനുപിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 പേരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.
Suresh Gopi against police in killing of RSS workers in Palakkad