കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയെന്ന് സുരേഷ് ഗോപി എം.പി
പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി
കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു. ഇന്ന് രാവിലെയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.
ഒരുവർഷം നീണ്ട കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. ബുദ്ധിമുട്ടുണ്ടായതിൽ കർഷകരോട് നരേന്ദ്ര മോദി ക്ഷമ പറഞ്ഞു. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന കർഷകർ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതിയുണ്ടാക്കുമെന്നും കർഷക പ്രതിനിധികളെയും ശാസ്ത്രജ്ഞരെയും കേന്ദ്ര -സംസ്ഥാന പ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും സമിതി രുപീകരിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു.
summary:Suresh Gopi MP said that it is understood that the action of the Central Government in withdrawing the agricultural law is for the sake of national security. In Kochi, Suresh Gopi said that he would be able to respond more after studying the Prime Minister's speech clearly